എംസി റോഡില്‍ മൂന്നു കാറുകൾ കൂട്ടി ഇടിച്ച് 10പേർക്ക് പരിക്ക്



കോട്ടയം: എംസി റോഡില്‍ പള്ളം കരിമ്ബിന്‍കാല ജങ്ഷനില്‍ കാറുകളുടെ കൂട്ടിയിടി. 3 കാറുകളാണ് ഒരേ സമയം കൂട്ടിയിടിച്ചത്.ശനിയാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ ഒരു കാറും, എതിര്‍ ദിശയില്‍ നിന്നും എത്തിയ രണ്ടു കാറുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട കാറുകളില്‍ ഉണ്ടായിരുന്ന പരിക്കേറ്റ പത്തോളം യാത്രക്കാരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍ പിന്നാലെ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പള്ളം കരിമ്ബിന്‍കാല റെസ്റ്റോറന്റിന് മുന്നിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ചിങ്ങവനം – കോട്ടയം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post