കോഴിക്കേട് ബീച്ചില്‍ സംഗീതപരിപാടിക്കിടെ നടന്ന അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റ്. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞായിരുന്നു അപകടം


കോഴിക്കോട് : കോഴിക്കേട് ബീച്ചില്‍ സംഗീതപരിപാടിക്കിടെ നടന്ന അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റ്. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞായിരുന്നു അപകടം

അപകടത്തെ തുടര്‍ന്ന് പരിപാടി നിറുത്തി വച്ചു. സംഗീത പരിപാടിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

 അപകടത്തിൽ ഒരാൾ മരണപ്പെട്ടതായും സ്ഥിതീകരിക്കാത്ത  വാർത്തയുണ്ട് 

അപകടത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിച്ചു. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മൂന്നു ദിവസങ്ങളിലായി ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചിൽ നടന്നു വരുകയായിരുന്നു. ഇന്ന് അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാൽ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതൽ ആളുകൾ പരിപാടിയുടെ

വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവർക്ക് വേദിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മിൽ ചെറിയ രീതിയിൽ സം​ഘർഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദർശൻ എന്നിവർ കോഴിക്കോട് ബീച്ചിൽ എത്തി

Post a Comment

Previous Post Next Post