ആറാട്ട് കടവില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു



തിരുവല്ല: എം.സി റോഡിലെ കുറ്റൂര്‍ ആറാട്ട് കടവില്‍ ബൈക്ക് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

ചെങ്ങന്നൂര്‍ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടില്‍ രാകേഷ് രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം

രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ആറാട്ടു കടവ് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post