നിയന്ത്രണം തെറ്റിയ ചരക്കു ലോറി മിനി ലോറിയിൽ ഇടിച്ചു മറിഞ്ഞു അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു.



ആലപ്പുഴ: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ ചരക്കു ലോറി ഇൻസുലേറ്റർ ലോറിയുടെ പിന്നിലിടിച്ചു .മറിഞ്ഞ ഇൻസുലേറ്റർ ലോറിയുടെ അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു.

ഇന്നു പുലർച്ചെ 4ന് ആലപ്പുഴ കലവൂർ പാർവ്വതി ഐസ് പ്ളാന്റിന് സമീപം ആയിരുന്നു വാഹനപകടം. സന്ദേശം ലഭിച്ച ഉടനെ ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷനിലെ അസ്വാൻസ്ഡ് റസ്ക്യു ടെൻഡറും ആംബുലൻസും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷൻ ഗുഡ്സ് വണ്ടി മറ്റൊരു ഇൻസുലേറ്റഡ് വണ്ടിയുടെ പുറകിലിടിച്ച് ഇൻസുലേറ്റഡ് വാഹനം മറിയുകയായിരുന്നു .ഇൻസുലേറ്റഡ് വാഹനത്തിനടിയിൽ മാർക്കറ്റിൽ നിന്ന് മീൻ കയറ്റി ദേശീയ പാതയിലേക്ക് കയറാൻ നിന്ന ടൂ വീലർ യാത്രക്കാരൻ അകപെടുകയായിരുന്നു. വാഹനം ഫുൾ ലോഡയതിനാൽ ക്രെയിന്റ സഹായത്താൽ ഉയർത്തി അടിയിൽ പെട്ട ആളെ പുറത്തെടുത്തത്. ഫയർ ആന്റ് റസ്ക്യു സേനയുടെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നു. ആര്യക്കര സ്വദേശിയായ മണിയൻ എന്നയാളാണ് മരണപെട്ടത് .അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു .നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ പരിക്കുകളോടെ നേരത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. അപകടത്തിൽ സമീപത്തെ ഇലട്രിക് പോസ്റ്റുകളും തകർന്നു. സമീപ പ്രദേശങ്ങളിലെ വൈദ്യുതി സംവിധാനം തകരാറിലായി. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെ.ജെ. നെൽസന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ എൻ.ആർ. ഷൈജു ,വി.എ. വിജയ്, ജി. ഷൈജു ,പി.എഫ് ലോറൻസ് ,എ.ജെ. ബഞ്ചമിൻ ,ആർ. മഹേഷ് ,കെ.എസ്. ഷാജി ,പ്രവീൺ എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .

Post a Comment

Previous Post Next Post