ഉറുമി പുഴയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കുളിക്കാനിറങ്ങിയ മലപ്പുറത്ത് നിന്നെത്തിയ അഞ്ചംഗ സംഗം കുടുങ്ങി



കോഴിക്കോട്: കൂടരഞ്ഞി ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ സംഘം അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി.

മലപ്പുറത്ത് നിന്നെത്തിയ അഞ്ചംഗ സംഘമാണ് കുടുങ്ങിയത്. നാട്ടുകാര്‍ ഇടപെട്ട് ഒടുവില്‍ സംഘത്തെ രക്ഷപ്പെടുത്തി.

കൂടരഞ്ഞി ഉറുമി പദ്ധതിയുടെ മുകളിലുള്ള ഡാമിനു സമീപത്തെ തുരുത്തിലാണ് സംഘം കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞെത്തിയ സംഘം, തെളിഞ്ഞ കാലാവസ്ഥ കണ്ട് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് കനത്ത മഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായപ്പോള്‍ ഇവര്‍ പാറക്കെട്ടില്‍ കയറി വെള്ളം കുറയാന്‍ കാത്തു നിന്നു.

എന്നാല്‍ മഴ ശക്തിപ്പെട്ടതിനാല്‍ പുറത്തു കടക്കാനായില്ല. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ രാത്രി ഏഴ് മണിയോടെ വടം ഇട്ടുനല്‍കി പുഴയുടെ മറുകരയിലെത്തിക്കുകയായിരുന്നു. മുക്കത്തു നിന്ന് അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു

Post a Comment

Previous Post Next Post