ബംഗളൂരുവില്‍ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് കണ്ണൂർ താഴെ ചൊവ്വ സ്വദേശി മരണപ്പെട്ടു



ബംഗളൂരു: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ബംഗളൂരുവില്‍ ബൈക്ക്​ അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ്​ ബാബുവിന്‍റെയും ഷിംനയുടെയും മകന്‍ കെ.പി.

ശ്രീരാഗ്​ (23) ആണ്​ മരിച്ചത്​. എച്ച്‌​.എസ്​.ആര്‍. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്​നിങ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വിദ്യാര്‍ഥിയാണ്​.

ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ്​ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന്​ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം സെന്‍റ്​ ജോണ്‍സ്​ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഓള്‍ ഇന്ത്യ കെ.എം.സി.സി. പ്രവര്‍ത്തകര്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക്​ നേതൃത്വം നല്‍കി. മൃതദേഹം കെ.എം.സി.സി ആംബുലന്‍സില്‍ നാട്ടിലേക്ക്​ കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു. സഹോദരങ്ങള്‍: ശ്രീ​ദേവി, ശ്രീഹണി.

Post a Comment

Previous Post Next Post