കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കൊട്ടാരക്കര: നെടുവത്തൂര്‍ ജങ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചോടെ കൊട്ടാരക്കരയില്‍നിന്ന് കൊല്ലത്തേക്ക് വരുകയായിരുന്ന കാറും എഴുകോണില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോയില്‍ വരുകയായിരുന്ന കൊട്ടാരക്കര ഇ.ടി.സി സ്വദേശികളായ സജി, ഭാര്യ വസന്ത, മക്കളായ വിനായക്, വിനീത് എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവറായ കണ്ണങ്കോട് തൊടിയില്‍ വീട്ടില്‍ ജീവന്‍ കുഞ്ഞുമോനെ (21) പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ്​ കേസെടുത്തു.

Post a Comment

Previous Post Next Post