വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്;

 



തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ കാറില്‍ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്ക്.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മുഖത്ത് പരിക്കേറ്റ സുരേഷിനെ 11.45 നോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക നിഗമനം


ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിര്‍ത്തി തട്ടത്തുമലയിലായിരുന്നു അപകടം നടന്നത്. കാറില്‍ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post