കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.



തിരുവനന്തപുരം   വർക്കല :വർക്കല കാപ്പിലിൽ കടലിൽ

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ഭരതന്നൂർ പുളിക്കര സ്വദേശി വിഷ്ണു (27)

ആണ് മരണപ്പെട്ടത്. വൈകുന്നേരം 6.30

യോടെയാണ് സംഭവം. വിഷ്ണു മറ്റ് നാല്

സുഹൃത്തുക്കളോടൊപ്പം ഒരു സുഹൃത്തിന്റെ

വിവാഹത്തോട് ബന്ധപ്പെട്ട ചടങ്ങിനായാണ്

വർക്കലയിൽ എത്തിയത്. ഇതിനിടയിൽ

ആണ് കാപ്പിൽ ബീച്ചിൽ പോകാൻ ഇവർ

തീരുമാനിക്കുന്നത്. അഞ്ചുപേരിൽ

വിഷ്ണുവും മറ്റൊരു സുഹൃത്തും ആണ്

കടലിൽ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന്

രണ്ടുപേരും തിരയിൽ അകപ്പെട്ടു . ഒരാൾ

നീന്തി രക്ഷപ്പെട്ടു. വിഷ്ണുവിനെ

കാണാതായതിനെ തുടർന്ന് അയിരൂർ

പോലീസും പരവൂർ പോലീസും അഞ്ചുതെങ്ങ്

കോസ്റ്റൽ പോലീസും സ്ഥലത്തെത്തി

തിരച്ചിൽ നടത്തി. തുടർന്ന് പരവൂർ ഭാഗത്ത്

വച്ചു വിഷ്ണുവിന്റെ ശരീരം തിരച്ചിലിൽ കണ്ട്

കിട്ടുകയും പരവൂർ നെടുങ്ങോലം

ആശുപത്രിയിൽ എത്തിച്ചെങ്കിലും

മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post