മലയാറ്റൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു



കൊച്ചി: മലയാറ്റൂർ നടുവട്ടത്ത് ടിപ്പറും

ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.

ബൈക്ക് ഓടിച്ചിരുന്ന ജോരം സ്വദേശി

ചക്കിച്ചേരി വീട്ടിൽ ക്രിസ്റ്റോ ആണ് മരിച്ചത്.

മഞ്ഞപ്ര ഗവ.സ്കൂൾ പ്ലസ് ടു

വിദ്യാർഥിയാണ്. വൈകിട്ട് നാല്

മണിയോടെയായിരുന്നു അപകടമുണ്ടായത്.

കൂടെ യാത്ര ചെയ്ത അയ്യമ്പുഴ സ്വദേശി

ആഷിക് പ്രസാദിന് പരിക്കുകളോടെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post