നിയന്ത്രണംവിട്ട ലോറി വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; മൂന്നുപേര്‌ക്ക് പരിക്ക്



പാലക്കാട്‌   കല്ലടിക്കോട്: മുണ്ടൂര്‍ ജംഗ്ഷനില്‍ നിയന്ത്രണംതെറ്റിയ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്ക്

മംഗലാംകുന്ന് കാട്ടുകുളം സ്വദേശിയായ വിനോദ് (28), മുണ്ടൂര്‍ പൂതനൂര്‍ പുനത്തില്‍പറന്പ് സ്വദേശികളായ അബ്ബാസ് (17), സുഫൈല്‍ എന്നിവര്‍ക്കാണ് പരിക്ക്. 

വിനോദ് ജില്ലാ ആശുപത്രിയിലും ഇരുകാലുകള്‍ക്കും പരിക്കുപറ്റിയ അബ്ബാസ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. സുഫൈലിന്‍റെ കാലിനടിയില്‍ ചെറിയ മുറിവാണ് പറ്റിയത്.

കഴിഞ്ഞ ഞായറാഴ്ച ആണ് അപകടം   മണ്ണാര്‍ക്കാട് ഭാഗത്തുനിന്നുവന്ന ലോറി മുണ്ടൂര്‍ ജങ്ഷനില്‍ പാലക്കാടു ഭാഗത്തേക്ക് തിരിഞ്ഞയുടനെയാണ് അപകടം. 

അപകടത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തെ കൂടാതെ രണ്ട് വൈദ്യുതത്തൂണുകളും റോഡരികിലുണ്ടായിരുന്ന തട്ടുകടയും രണ്ട് ബൈക്കുകളും തകര്‍ന്നു. ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി അടുത്തിടെ നിര്‍മിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം.

റോഡരികിലെ നടപ്പാത കയറിമറിഞ്ഞ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലും തകര്‍ത്ത് മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്.

Post a Comment

Previous Post Next Post