തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിൽനിന്ന് വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചുകണ്ണൂർ : തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി -മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു.


തോട്ടുമ്മൽ സഹകരണ ബാ ങ്കിനു സമീപം ജന്ന ത്ത് വീട്ടിൽ മുഹമ്മ ദ് നിദാൽ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു (ഹ്യുമാനിറ്റിസ്) വി ദ്യാർഥിയാണ്


തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഉദ്ഘാ ടനം കഴിഞ്ഞ തലശ്ശേരി -മാഹി ബൈപ്പാസ് കൂട്ടു കാർക്കൊപ്പം സന്ദർശിക്കാ നെത്തിയതായിരുന്നു മുഹമ്മദ് നിദാൽ. നിട്ടു രിൽനിന്ന് മുഴപ്പി ലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാണ് അപകടം.

ഇരു പാലങ്ങൾ ക്കിടയിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ നിദാലിനെ തലശ്ശേരിയിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മൃതദേഹം തലശ്ശേരി ജന റൽ ആശുപത്രി മോർച്ചറിയിൽ. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.

Post a Comment

Previous Post Next Post