പാലക്കാട് കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്
പാലക്കാട് കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ്(75) മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കൊട്ടേക്കാട് കിഴക്കേ ആനപ്പാറ ശിവക്ഷേത്രത്തിന് മുന്നില്‍വച്ച് കൂടിളകി വന്ന തേനീച്ചക്കൂട്ടം മൂന്നുപേരെയും അക്രമിക്കുകയായിരുന്നു.
കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവന്‍(73), ഷാജു(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുദേവന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ 3 പേരെയും ജില്ല ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്(12-1-2023) പുലര്‍ച്ചെ 2 മണിയോടെ മണി മരണപ്പെടുകയായിരുന്നു. രണ്ടാഴ്‌ച മുന്‍പ് മരുതറോഡ് കുഴിയക്കാട് തൊഴിലുറപ്പ് പണിക്കിടെ 13 തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.