സ്വന്തം പിതാവ് വീടിന് തീവെച്ച് നാല് പേരെ കൊലപ്പെടുത്തി.

ഇടുക്കിയിൽ നാലംഗ കുടുംബത്തെ തീവെച്ച് കൊന്നു; മരിച്ചയാളുടെ പിതാവ് കസ്റ്റഡിയിൽ



തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീവെച്ച് നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്.

ടാങ്കിലെ വെള്ളം  തുറന്നുവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ  വൈദ്യുതി  ഓഫാക്കി,കതകുകൾ പു റത്തുനിന്ന് പൂട്ടി.പിന്നീട് പെട്രോൾ  ജനലിലൂടെ  അകത്തേക്ക്  എറിഞ്ഞു  തീകൊളത്തി ...


ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകൾ അടച്ച് വൈദ്യുതി, വെള്ളം എന്നിവ വി​​ച്ഛേദിച്ച് ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അധർധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് രണ്ട് ലിറ്റർ പെട്രോൾ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.


തീപടർന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമം നടത്തി. എന്നാൽ വാട്ടർ കണക്ഷൻ ഓഫ് ചെയ്തതിനാൽ വെള്ളമുണ്ടായിരുന്നില്ല

നിഷ്ഠരകൊലയുടെ വാർത്ത  കേട്ടാണ് ചീനിക്കുഴി ഇന്ന് ഉണർന്നത്. കുടുംബ  വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച്  കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിലാണ്    നാട്ടുകാർ.  കൃതൃമായി ആസൂത്രണത്തോടെയാണ്  പിതാവ് ഹമീദ് കൃത്യം  നടത്തിയത്. കൊലപാതകം  നടത്തുന്നതിനായി ഹമീദ്  പെട്രോൾ നേരത്തകരുതിയിരുന്നു. മകനും   കുടുംബവും  രക്ഷപ്പെടാനുള്ള എല്ലാ  പഴുതുകളും അടച്ചശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം  നാ ട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ

വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ഇതിന് ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ്

പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴും തീ വയ്ക്കാൻ  ഉപയോഗിച്ച് പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക്   വലിച്ചെറിയാൻ  ഹമീദ് ശ്രമിച്ചു.  നാട്ടുകാർ ചേർന്നാണ് ഹമീദിനെ  പിന്തിരിപ്പിച്ചത്.

Post a Comment

Previous Post Next Post