ചാവക്കാട്: എടക്കരയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ ജോയ് നഗര്‍ മായാഹരി ഉത്തര്‍ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകന്‍ മാഫിജുദ്ദീന്‍ നയിയ്യാണ് (34) മരിച്ചത്.
പുന്നയൂര്‍ എടക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പറമ്ബിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്ബി പൊട്ടി വൈദ്യുതി ലൈനില്‍ മുട്ടിയാണ് കിടന്നിരുന്നത്. ഇതില്‍ നിന്നാണ് ഷോക്കേല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ പത്തോടെയാണ് അപകടം. സ്ഥലത്തെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വേര്‍പെടുത്തി ആശുപത്രി എത്തിച്ചേങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
