കാളികാവ്: ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചച്ചവടി അങ്ങാടിയിലെ വ്യാപാരിയായ പി.വി സ്റ്റോര്‍ ഉടമ പുലിവെട്ടി അബ്ദുല്ലയുടെ (ഇണ്ണി) യുടെ മകന്‍ റിഷാദ് (21) ഷാനു ആണ് മരിച്ചത്.
വണ്ടൂരില്‍ നിന്ന് കാളികാവ് ഭാഗത്തേക്കു വരുമ്ബോള്‍ കുറ്റിയില്‍ വളവില്‍ എതിരെ വന്ന ഗുഡ്‌സുമായി തട്ടി ഇന്നലെയായിരുന്നു അപകടം.
ഇന്നു രാവിലെ 4.30 ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഖബറടക്കം ഇന്ന് വൈകുന്നേരം പരിയങ്ങാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍
