പാലക്കാട് മലമ്ബുഴ: സ്വകാര്യ ബസ്സും ടി.വി.എസ് ഫിഫ്ടിയും കൂട്ടിയിടിച്ച് ടി.വി.എസ് യാത്രക്കാരനായ യുവാവ് മരിച്ചു.
മലമ്ബുഴ ശാസ്താനഗര്‍ ഹൗസിങ്ങ് കോളനിയില്‍ മുഹമ്മദലിയുടെ മകന്‍ നിഷാദ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-15 ഓടെയാണ് ആണ്ടിമഠം വളവില്‍ അപകടമുണ്ടായത്.
ആണ്ടിമഠം സെന്‍ററില്‍ ആയിഷ കോഫി ഷോപ്പ് നടത്തുകയാണ് നിഷാദും പിതാവ് മുഹമ്മദലിയും. കടയിലെ ഗ്യാസ് തിര്‍ന്നപ്പോള്‍ വീട്ടില്‍ നിന്നും ഗ്യാസെടുക്കാന്‍ മലമ്ബുഴയിലെ വീട്ടിലേക്ക് പോകൂമ്ബോള്‍ റെയില്‍ നഗര്‍ വളവില്‍ വെച്ച് എതിരെ വന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു.
ബസിന്‍റെ ചക്രത്തിനടിയില്‍പ്പെട്ട നിഷാദിനെ ബസ് യാത്രക്കാരനും സിവില്‍ ഡിഫന്‍സ് വളണ്ടിയറുമായ വിനോ പോളിന്‍്റെ നേതൃത്ത്വത്തില്‍ പരിസരവാസികളുടെ സഹായത്തോടെ പാലക്കാട് ജില്ലാ ശുപത്രിയിലേക്കും അവിടെ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്ബോള്‍ വഴി മദ്ധ്യേ മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു
നടക്കാവ് റെയില്‍വേ മേല്‍പാലം പണിയുന്ന സാഹചര്യത്തില്‍ മലമ്ബുഴയില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസുകള്‍ മന്തക്കാട് തിരിഞ്ഞു് അകത്തേത്തറ എഞ്ചിനിയറിങ്ങ് കോളേജ് വഴി റെയില്‍വേ കോളനി വഴി ഒലവക്കോട് വന്ന് വേണം പാലക്കാട്ടേക്ക് പോകാന്‍ എന്നിരിക്കെ റൂട്ട് തെറ്റിച്ചാണ് ബസ് വന്നതെന്നു് നാട്ടുകാര്‍ ആരോപിച്ചു. ഹേമാംബിക നഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
