ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്ക്



തൃശൂർ: പുതുക്കാട് പാഴായി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ പുതുക്കാട് തെക്കെ തൊറവ് കിഴക്കൂടന്‍ ബിനുവിന്റെ മകന്‍ നിരഞ്ജന്‍ (18) മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റുരണ്ടു പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ബൈക്കിന്റെ പുറകിലിരുന്ന നിരഞ്ജന്‍ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post