മലപ്പുറം
പട്ടിക്കാട്. മുടിക്കോട് സെന്ററിൽ ഉണ്ടായ
വാഹനാപകടത്തിൽ മാരായ്ക്കൽ വട്ടുകുളം
വീട്ടിൽ മിനിത രമേഷ് (50)ന് ഗുരുതര
പരിക്കേറ്റു. ഇന്ന് രാവിലെ തൃശൂർ
ഭാഗത്തേക്കുള്ള പാതയിലാണ് അപകടം
സംഭവിച്ചത്. ബന്ധുവിനൊപ്പം സ്കൂട്ടറിൽ
ജോലിക്കു പോകുകയായിരുന്നു മിനിത.
മുടിക്കോട് സെന്ററിൽ വെച്ച് ഇവർ
സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇതേ ദിശയിൽ
സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിക്കുകയും
നിയന്ത്രണം വിട്ട സ്കൂട്ടർ പുറകെ വന്നിരുന്ന
സിഎൻജി കയറ്റിയ ലോറിയുടെ
അടിയിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു.
ലോറി കയറിയതിനെ തുടർന്ന് കാലിന്
ഗുരുതരമായി പരിക്കേറ്റ മിനിതയെ തൃശൂർ
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.