നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു.



ആലപ്പുഴ പൂച്ചാക്കല്‍: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 9-ാം വാര്‍ഡ് പൊന്‍ വയലില്‍ കമലാസനന്റെ മകന്‍ അനന്തകൃഷ്ണന്‍ (23) ആണു മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്ബിളി നിലയത്തില്‍ ഉണ്ണികൃഷ്ണന്‍ (21) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരെയും തുറവൂര്‍ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കു ഗുരുതരമായതിനാല്‍ ഉണ്ണികൃഷ്ണനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. അനന്തകൃഷ്ണന്റെ മാതാവ്: ഇന്ദിര. സഹോദരി അഞ്ജന.


Post a Comment

Previous Post Next Post