വണ്ടിപ്പെരിയാറിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

 



ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ഇഞ്ചിക്കാട് റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാടി സ്വദേശി രമേശ് ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ലഹരി ഉപയോഗിച്ച് സ്വബോധത്തിൽ അല്ലാത്തതിനാൽ നിലവിൽ ചോദ്യം ചെയ്യാനാകാത്ത അവസ്ഥയാണ്
വീട്ടിൽ നിന്ന് ചില പ്രശ്‌നങ്ങളുണ്ടാക്കിയതിന് ശേഷം രമേശ് പുറത്തേക്ക് പോകുകയായിരുന്നു. ഓട്ടോ റിക്ഷയിൽ നിന്ന് താഴേക്ക് എടുത്ത് ചാടിയപ്പോൾ തലയടിച്ച് വീണതാണോ അതോ കൊലപാതകമാണോ എന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Post a Comment

Previous Post Next Post