കാറുകള്‍ നേര്‍ക്കു നേരെ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്ക്.



അടൂര്‍: എംസി റോഡില്‍ ഏനാത്ത് പുതുശേരി ഭാഗത്ത് മാരുതി കാറുകള്‍ നേര്‍ക്കു നേരെ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു.

അഞ്ചു പേര്‍ക്ക് പരുക്ക്. മടവൂര്‍ വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി(66), ഭാര്യ ശോഭ (62), എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖില്‍ രാജ്(32), ചടയമംഗലം അനസ്സ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്കാണ് പരുക്ക്.


മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോ കാറും എതിര്‍ദിശയില്‍ നിന്ന് വന്ന മാരുതി ബ്രസ കാറുമാണ് ഇന്ന് രാവിലെ ആറു മണിയോടെ കൂട്ടിയിടിച്ചത്. സെലേറിയോ കാറില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഖില്‍ രാജിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിട്ടുള്ള ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.


സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്സും കൊട്ടാരക്കര ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്നയുടനെ അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. തുടര്‍ന്ന് വാഹനം വശങ്ങളിലേക്ക് മാറ്റി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്ബ് ചെയ്ത് നീക്കി ഫയര്‍ ഫോഴ്സ് റോഡ് ഗതാഗത യോഗ്യമാക്കി.

  മരണപ്പെട്ട ദമ്പതികളുടെ  മകന്‍ നിഖില്‍ രാജ്(32), ചികിത്സയിലിരിക്കേ അല്പം മരണപ്പെട്ടു

Post a Comment

Previous Post Next Post