വയനാട്: വടുവന്‍ചാല്‍ കാട്ടിക്കൊല്ലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വീട് നിര്‍മ്മാണത്തിന് വേണ്ടി മതില്‍കെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
മൂന്ന് തൊഴിലാളികളാണ് ജോലിക്കെത്തിയിരുന്നത്. രണ്ട് പേര്‍ അപകട സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ആശുപത്രയിലേക്ക് മാറ്റി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാരെല്ലാം ഭീതിയിലാണ്. സ്ഥലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊലീസും ഫയര്‍ഫോഴ്‌സും മണ്ണിനടിയില്‍ ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്.
