ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

 


പാലക്കാട്: ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ അൽത്താഫാണ് മരിച്ചത്. 


സഹോദരിക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അൽത്താഫ്Post a Comment

Previous Post Next Post