പന്നിയങ്കര ചുവട്ടുപാടത്ത് ട്രെയിലറിന് പുറകിൽ മറ്റൊരു ട്രെയിലർ ഇടിച്ച് ഡ്രൈവർ കുടുങ്ങി . പാലക്കാട് ദിശയിലേക്ക് പോകുന്ന രണ്ട് ട്രെയിലറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് 3.40 ഓടുകൂടിയാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം നടത്തി .കുടുങ്ങി കിടന്ന ഡ്രൈവറെ മൂന്നു മണിക്കൂർ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. ഡ്രൈവർക്ക് കാലിന് ഗുരുത പരിക്ക് ഉണ്ട് ജാർഖണ്ഡ് സ്വദേശി മിറാസ് ഖാനെയാണ് രക്ഷപ്പെടുത്തിയത്
