വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
 കോട്ടയം: കോട്ടയം കോഴിച്ചന്ത റോഡില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്ബില്‍ അഭിഷേക് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്ബറമ്ബില്‍ ആരോമലിനെ (21) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച്‌ കോഴിച്ചന്ത ഭാഗത്തു കൂടി പോകവെ എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

Post a Comment

Previous Post Next Post