ഒരു കുടുംബത്തിലെ 4 പേർ പൊള്ളലേറ്റ നിലയിൽ.. 2 പേർ മരിച്ചു

 


തൃശ്ശൂർ: തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമാണ്. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ.

Post a Comment

Previous Post Next Post