ദേശീയപാതയിൽ സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോലേറോ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു.കോഴിക്കോട്പയ്യോളി: ദേശീയപാതയിൽ അയനിക്കാട്

പോസ്റ്റാഫീസിന് സമീപം ബോലേറോ ജീപ്പ്

മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം.

തളിപ്പറമ്പിൽ നിന്ന് കോഴിക്കോട്ടേക്ക്

പോവുകയായിരുന്ന ജീപ്പ് അതേ ദിശയിൽ

സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ

രക്ഷിക്കാനുള്ള ശ്രമത്തിനിടെ റോഡിൽ

നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടർ

വലതുഭാഗത്തേക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ്

അപകടം സംഭവിച്ചതെന്ന് പറയുന്നു.


തളിപ്പറമ്പ് സ്വദേശിയായ അബ്ദുൽ സലാമും

ബന്ധുക്കളായ മൂന്ന് സ്ത്രീകൾക്കും, സ്കൂട്ടർ

യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു.

നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറിൽ തട്ടിയാണ്

മറിഞ്ഞത്. ജീപ്പിൻറെ ഡ്രൈവർ പരിക്കേൽക്കാതെ

രക്ഷപ്പെട്ടു. ആശുപത്രി ആവശ്യത്തിനായി

കോഴിക്കോട്ടേക്ക് പുറപ്പെട്ടതായിരുന്നു ജീപ്പ്

യാത്രക്കാർ. പരിക്കേറ്റവർ വടകര ജില്ലാ

ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post