രോ​ഗി​യു​മാ​യി പോയ ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് അപകടംകൊല്ലം  അഞ്ചൽ: അ​ഞ്ച​ലി​ല്‍ രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് അ​പ​ക​ടം. അ​ഞ്ച​ല്‍-ആ​യൂ​ര്‍ പാ​ത​യി​ല്‍ അ​മൃ​ത പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്ത​യാ​ണ് അ​പ​ക​ടം നടന്ന​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​ക​വേ​യാ​ണ് അ​പ​ക​ടം നടന്നത്. തൊ​ട്ട​ടു​ത്ത സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​ന്ന കാറി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​ വി​ട്ട ആം​ബു​ല​ന്‍​സ് എ​തി​ര്‍ സൈ​ഡി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പു​ന​ലൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത് തെ​റി​ച്ചു പു​റ​ത്തേ​ക്ക് വീ​ണു. ഇ​യാ​ളെ​യും ആം​ബു​ല​ന്‍​സിൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post