ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്  കണ്ണൂർ ഇരിട്ടി: കീഴ്പ്പള്ളി അത്തിക്കലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. കീഴ്പള്ളി സ്വദേശികളായ റോണി (24), അജ്‌നാസ് (17), മാങ്ങോട് സ്വദേശി അല്‍ക്ക തെരേസ (17), എടൂര്‍ സ്വദേശി ഡെല്‍വിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇരിട്ടി - കീഴ്പള്ളി റോഡിൽ അത്തിക്കലിൽ വ്യാഴാഴ്ച വൈകുന്നേരം 5.45 ഓടെ ആയിരുന്നു അപകടം. റോണിയും അജ്നാസും സഞ്ചരിച്ച ബൈക്കിൽ ആൽക്കയും ഡെൽവിനും സഞ്ചരിച്ച ബൈക്ക് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post