മടവൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവം, പ്രതിയും മരിച്ചുതിരുവനന്തപുരം മടവൂർ : മുൻവൈരാഗ്യത്തിന്റെ പേരിൽ

മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ

തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ

ഒഴിച്ചു കത്തിച്ച സംഭവത്തിൽ പ്രതി

കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി

ശശിധരൻ നായർ മരിച്ചു. ഗുരുതരമായി

പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ

ചികിത്സയിലായിരുന്നു. ഇതോടെ മരണം

മൂന്നായി.


ആക്രമണത്തിനിരയായ മടവൂർ

കൊച്ചാലംമൂട്ടിൽ കാർത്തികയിൽ

പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64)

എന്നിവർ സംഭവ ദിവസം മരണപെട്ടിരുന്നു.

പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും

വിമലാദേവി ആശുപത്രിയിൽ

ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ഒക്ടോബർ 1നു ഉച്ചയ്ക്ക് 12

മണിയോടെയാണ് സംഭവം.

ശശിധരൻ നായർ പ്രഭാകര കുറുപ്പിന്റെ

വീട്ടിലെത്തി സംസാരിച്ചിരിക്കെ വാക്ക്

തർക്കം ഉണ്ടാവുകയും ശശിധരൻ നായർ

കയ്യിൽ ഉണ്ടായിരുന്ന ചുറ്റിക കൊണ്ട്

പ്രഭാകര കുറുപ്പിനെയും ഭാര്യ വിമലയെയും

ആക്രമിച്ച ശേഷം പ്ലാസ്റ്റിക് ബോട്ടിലിലാക്കി

കയ്യിൽ കരുതിയിരുന്ന പെട്രോൾ

ദമ്പതികളുടെ ദേഹത്തേക്ക് ഒഴിച്ച്

കത്തിക്കുകയുമായിരുന്നു എന്നാണ്

ലഭിക്കുന്ന വിവരം. ആ സമയം വീട്ടിൽ മറ്റാരും

ഉണ്ടായിരുന്നില്ല.


പ്രവാസി ആയിരുന്ന പ്രഭാകര കുറുപ്പ് 25

വർഷങ്ങൾക്ക് മുൻപ് കിളിമാനൂർ

പനപ്പാംകുന്നിലാണ് താമസിച്ചിരുന്നത്.

സൈനികനായി വിരമിച്ച ശശിധരൻ നായർ

അന്ന് ഇവരുടെ അയൽവാസി

ആയിരുന്നുവെന്നാണ് ആറ്റിങ്ങൽ വാർത്ത

ഡോട്ട്കോമിന് ലഭിച്ച റിപ്പോർട്ട്. ശശിധരൻ

നായരുടെ മകൻ അജിത്തിനെ പ്രഭാകര

കുറുപ്പ് വിദേശത്തേക്ക് ജോലിക്കായി

കൊണ്ടു പോയിരുന്നു. എന്നാൽ അവിടെ

വെച്ച് അജിത് ആത്മഹത്യ ചെയ്തു. പ്രഭാകര

കുറുപ് കാരണമാണ് മകൻ ആത്മഹത്യ

ചെയ്തതെന്ന് കാണിച്ചു ശശിധരൻ നായർ

പരാതി നൽകിയിരുന്നു. കേസിൽ പ്രഭാകര

കുറുപ്പിനെ കോടതി സെപ്റ്റംബർ അവസാനം

കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന്

പിന്നാലെയാണ് ഇയാൾ കുറുപ്പിന്റെ

വീട്ടിലെത്തിയതയും പെട്രോൾ ഒഴിച്ച്

കത്തിച്ചതും

Post a Comment

Previous Post Next Post