ടോറസ് ലോറിയുംവാനും കൂട്ടി ഇടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കലാഭവന്‍ നാടക സമിതി ഉടമ മരിച്ചുകോഴിക്കോട്:  മൊകവൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കലാഭവന്‍ നാടക സമിതി ഉടമ അയനിക്കാട് സുനില്‍ നക്ഷത്ര (എരഞ്ഞി വളപ്പില്‍ സുനില്‍-46) ആണ് മരിച്ചത്.

കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 


ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് മൊകവൂരില്‍വച്ച്‌ സൃഷ്ടി കൂമുള്ളി നാടക സമിതിയുടെ വാന്‍ കേടായതോടെ, അവരെ കൂട്ടാനായി സുനില്‍ തന്റെ ടൂറിസ്റ്റര്‍ വാനുമായി കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു. മൊകവൂരില്‍ എത്തിയപ്പോഴാണ് എതിരെ വന്ന ടോറസ് ലോറി വാനുമായി കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post