ആലപ്പുഴ ചെങ്ങന്നൂര്‍: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുയാത്രികര്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.
പന്തളം സ്വദേശികളായ യശോദ(75), ശോഭ(50), ദീപ(45) എന്നിവര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്.
യശോദയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.സി റോഡില്‍ മുളക്കുഴ കാരയ്‌ക്കാട് പാറയ്‌ക്കലില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാരയ്‌ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ജീപ്പ് ബസിനെ മറികടക്കുമ്ബോള്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിക്കീറി. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.