കൊല്ലം കുന്നത്തൂര്‍ പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ബസ്സിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്.
കുന്നത്തൂര്‍ നടുവില്‍ നേടിയവിള സ്വദേശി വിശാഖിനാണ് (22)പരിക്കേറ്റത്.
കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയ്ക്ക് പോയ ബസില്‍ പുത്തൂര്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
ലീവ് കഴിഞ്ഞ് അടുത്ത ആഴ്ച വിശാഖ് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.