തൃശൂര്‍ ചെന്ത്രാപ്പിന്നിയിയിൽ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.



തൃശൂര്‍ ചെന്ത്രാപ്പിന്നിയിയിൽ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ലില്‍ വെച്ചാണ് അപകടമുണ്ടായത്. മുന്നില്‍ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച്‌ മതില്‍ തകര്‍ത്താണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 ചെന്ത്രാപ്പിന്നി സ്വദേശി പുത്തൂര് അനീഷിന്റെ മകള്‍ ഇഷാനി (രണ്ട വയസ്സ്), പുത്തൂര് ഷണ്‍മുഖന്റെ ഭാര്യ സുഭാഷിണി (62), പെരിഞ്ഞനം സ്വദേശി കിഴക്കേപ്പുരക്കല്‍ മണി (60), ശ്രീനാരായണപുരം കൊല്ലംപറമ്പില്‍ സ്വപ്‌ന കിരണ്‍(39), ചെന്ത്രാപ്പിന്നി സ്വദേശി മാരാത്ത് അതുല്‍കൃഷ്ണ (19), കരൂപ്പടന്ന സ്വദേശി അറക്കല്‍വീട്ടില്‍ മുഹമ്മദ് അദല്‍ (21), കൂളിമുട്ടം സ്വദേശി പുന്നിലത്ത് മുഹമ്മദ് ഇസ്മയില്‍ (35), കൂളിമുട്ടം ഉണ്ണിയംപാട്ട് ഷെഫീര്‍ (33), ഭാര്യ സൂലാഫ (37), കീഴ്പിള്ളിക്കര കറപ്പംവീട്ടില്‍ ഷെരീഫ (53), തൊയക്കാവ് നാലകത്ത് നഫീസ (67), പറവൂര്‍ കാനാടി ജഗല്‍സന്‍ (63), കൊടുങ്ങല്ലൂര്‍ കണ്ണംപുള്ളി അജിത്ത് (36), അഴിക്കോട് കളത്തിപ്പറമ്പില്‍ ഷാജി (50), പറവൂര്‍ ഏഴിക്കര കിഴക്കേമഞ്ഞപ്രയില്‍ സുഭാഷിണി(63), പൊയ്യ പാറക്കല്‍ വിജയന്‍(62) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post