കണ്ണാറ. അമിത വേഗതയിലെത്തിയ
ബൈക്ക് അപകടത്തിൽ പെട്ടതിനെ തുടർന്ന്
ഇടിച്ച് വഴിയാത്രക്കാരിയായ തമിഴ്നാട്
വിളുപ്പുരം മുരുകൻ ഭാര്യ ഭാനുമതി (32)
മരിച്ചു. ഒപ്പമുണ്ടായിരുന്ന ഉളുന്തൂർപേട്ട്
സ്വദേശിനി പെരുമ (48), ബൈക്ക് ഓടിച്ചിരുന്ന
കണ്ണാറ കാളക്കുന്ന് മണിവിലയത്ത് രാജീവ്
മകൻ ശിവം (26) എന്നിവരെ തൃശൂരിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശിനി പെരുമയുടെ പരിക്ക്
ഗുരുതരമാണ്. പ്രദേശത്ത്
ആക്രസാധനങ്ങൾ വാങ്ങാൻ
എത്തിയവരാണ് തമിഴ്നാട് സ്വദേശിനികൾ.
വൈകീട്ട് മൂന്ന് മണിയോടെ കണ്ണാറ
സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിൽ എത്തിയ ബൈക്ക്
അപകടത്തിൽ പെടുകയും തുടർന്ന്
റോഡരികിൽ ഇരിക്കുകയായിരുന്ന
സ്ത്രീകളുടെ ദേഹത്ത്
ഇടിക്കുകയുമായിരുന്നു. പീച്ചിഡാം
റോഡിലൂടെ പലഭാഗത്തും ബൈക്ക് അമിത
വേഗതയിൽ കടന്നുപോയിട്ടുള്ളതായി
ദൃക്സാക്ഷികൾ പറഞ്ഞു. പീച്ചി പോലീസ്
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ
നടപടികൾ സ്വീകരിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട്
9656701101 , 9496307101