പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചു; ആറുപേര്‍ക്ക് പരിക്ക്



പാലക്കാട്: പുതുശ്ശേരിയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം. ആറുപേര്‍ക്ക് പരിക്ക്.

കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്, കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post