ചരക്ക് ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

 


കാസർകോട്  ബന്തിയോട് ചരക്ക് ലോറിയും മീന്‍ കയറ്റി കൊണ്ടു പോകുകയായിരുന്ന പിക്കപ്പ് വാനും കുട്ടിയിടിച്ച് പിക്കപ്പ് വാനിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് ദേശീയ പാതയിലാണ് അപകടം. മംഗളൂരുവില്‍ നിന്ന് മീനുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ചരക്കുമായി മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം തകര്‍ന്നു.

Post a Comment

Previous Post Next Post