തിരൂരങ്ങാടി മമ്പുറം ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്



മലപ്പുറം തിരൂരങ്ങാടി മമ്പുറം ബൈപ്പാസിൽ 

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ഒരാൾ മരണപ്പെട്ടു വേങ്ങര വലിയോറ സ്വദേശി പോക്കർ 75വയസ്സ് ആണ് മരണപ്പെട്ടത് കൂടെ ഉണ്ടായിരുന്ന ഹാറൂൻ (28) റംല (47) എന്നി രണ്ട് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

മരണപെട്ട ആളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

ഇന്ന് വൈകുന്നേരം 3:45ഓടെ ആണ് അപകടം 

 വേങ്ങര വലയോറയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക്   പോകുന്നതിനിടെ  ബൈപാസിൽ കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം 


Post a Comment

Previous Post Next Post