ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു



 തൃശ്ശൂർ ചാലക്കുടി:  ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍  കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ്  മരിച്ചത്. 

നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച

രാത്രി പത്തരയ്ക്കായിരുന്നു അപകടം.

തലവേദനയെ തുടർന്ന് ചാലക്കുടി

സെന്റ് ജെയിംസ് ആശുപത്രിയിൽ

എത്തിയതാണ് രേഖ. തിരിച്ച്

സഹോദരൻ രഞ്ജിത്തിനോടടൊപ്പം

ബൈക്കിൽ വീട്ടിലേയ്ക്ക്

പോകുമ്പോഴായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്

സെന്റ് ജെയിംസ് ആശുപത്രിയിൽ

എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംസ്കാരം ചൊവ്വാഴ്ച 11 ന് മേലൂർ

ക്രിമിറ്റോറിയത്ിൽ. മക്കൾ:

അഭിജിത്ത്, അൻജിത്ത്.

Post a Comment

Previous Post Next Post