മാനന്തവാടി വയോധികനെ കൈത്തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

 


വയനാട് : മാനന്തവാടി നഗരസഭ പരിധിയിലെ ഒണ്ടയങ്ങാടി ചെന്നലായിയിൽ വയോധികനെ കൈത്തോടിൽ വീണ് മരിച്ച നിലയിൽ

കണ്ടെത്തി. ചെന്നലായി പുൽപ്പാറ വീട്ടിൽ പി.എം ജോർജ്ജ്

(തങ്കച്ചൻ 64) ആണ് മരിച്ചത്. ഇല്ലത്തു മൂലയിലെ മിലാന ക്ലബ്ബിൽ ഫുട്ബോൾ കളി കണ്ട് അർധരാത്രിയിൽ വീട്ടിലേക്ക് മടങ്ങിയ

ജോർജ്ജിനെ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിലേക്കുള്ള വഴിയിലെ കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തിൽ നിന്നും കാൽ തെറ്റി താഴെ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തോട്ടിലെ കല്ലിൽ തലയടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം കാണ ട്ടത്. മാനന്തവാടിയിലെ യാർഡിൽ ടിപ്പർ ഡ്രൈവറാണ് ജോർജ്ജ്. തദേഹം വയനാട് മെഡിക്കൽ മോർച്ചറിയിലേക്കി മാറ്റി. ഭാര്യ: മേരി. മക്കൾ: ജിബിൻ ജോർജ്,

ജോബി ജോർജ്ജ്.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

  ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆


Post a Comment

Previous Post Next Post