സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം നാലു പേർക്ക് പരിക്ക്

 


തിരുവനന്തപുരം  കിളിമാനൂർ: ഇരട്ടച്ചിറയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കിളിമാനൂരിൽ നിന്നും കാരറ്റ് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശികളായ lഅനന്തു മഹേഷ് എന്നിവർക്കും ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും, പരിക്കേറ്റു. അപകടത്തിൽ കാറിൻ്റെയും ബസ്സിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്.ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post