വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ മാ​താ​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി മ​ക​ൻ



മലപ്പുറം  നി​ല​മ്പൂ​ർ: കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ മാ​താ​വി​നെ മ​ക​ൻ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. വ​ഴി​ക്ക​ട​വ് ആ​ല​പ്പൊ​യി​ലി​ലെ മു​ണ്ട​ക്ക​തൊ​ടി​ക ആ​മി​ന​യെ​യാ​ണ് (60) മ​ക​ൻ അ​ബ്ദു​ൽ റ​ഷീ​ദ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ തെ​ന്നി ആ​മി​ന 31 റി​ങ്ങു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​ബ്ദു​ൽ റ​ഷീ​ദ് ഉ​ട​ൻ കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു ചാ​ടി.


17 റി​ങ് വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധം പോ​യ ഉ​മ്മ​യെ മ​ക​ൻ റി​ങ്ങി​ൽ പി​ടി​ച്ച് വെ​ള്ള​ത്തി​ന് മു​ക​ളി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. നി​ല​വി​ളി കേ​ട്ട് ഓടിയെത്തിയ ആമിനയുടെ ഇളയമകൻ അഷറഫും കിണറ്റിലേക്ക് അതിസാഹസികമായി ഇറങ്ങി. രണ്ടുപേരും കൂടി

ഉമ്മയെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചു. ഓടിയെത്തിയ നാട്ടുകാരും

രക്ഷാപ്രവർത്തകരായി. കുറച്ചുപേർ കിണറ്റിലിറങ്ങി കയറിന്റെ സഹായത്തോടെ ആദ്യം ആമിനയെ രക്ഷപ്പെടുത്തി. പിന്നീട് അബ്ദുൽ റഷീദിനെയും അഷറഫിനെയും കരകയറ്റി. കിണറ്റിലേക്ക് ചാടുന്നതിനിടെ റിങ്ങിൽ തട്ടി റഷീദിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ആമിനക്ക് കാര്യമായ

പരിക്കില്ല. ഇരുവരെയും മഞ്ചേരിയിലെ

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post