കൊടുങ്ങല്ലൂർ എടവിലങ്ങിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്. ഇജാസിന്‍റെ ബൈക്കിൽ മൂന്ന് പേരുമായെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
എടവിലങ്ങ് കുഞ്ഞയിനിക്ക് സമീപം
ഞായറാഴ്ച രാത്രി
10.30ഓടെയായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്ന്
എറണാകുളത്തേക്ക് കൊണ്ടുപോകും
വഴിയായിരുന്നു മരണം. തൃശൂർ ജൂബിലി
മെഡിക്കൽ കോളജ്
അനസ്തേഷ്യോളജിസ്റ്റ് വിദ്യാർഥിയാണ്
മുഹമ്മദ് ഇജാസ്. എതിരെ വന്ന
ബൈക്കിലുണ്ടായിരുന്ന വിഷ്ണു
ഗോഗുൽ, ഫവാസ് എന്നിവർക്ക്
പരിക്കുണ്ട്.മുഹമ്മദ് ഇജാസിന്റെ
മാതാവ്: ഹാജറ. സഹോദരൻ: മുഹമ്മദ്
സലിൻ (ന്യൂസിലാന്റ്).