രാജപുരം: ഇറ്റലിയില്‍ നിന്നും ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ ദമ്ബതികളുടെ ഇരട്ട കുട്ടികളില്‍ ഒരു കുഞ്ഞിന് തെങ്ങ് പൊട്ടിവീണ് ഗുരുതരമായി പരുക്കേറ്റു.
ചുള്ളിക്കര കൊട്ടോടി ചക്കുമുക്കിലാണ് സംഭവം. പയ്യാവൂര്‍ സ്വദേശിയും ഇറ്റലിയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ജെമില്‍ - അനീറ്റ ദമ്ബതികളുടെ മകള്‍ ഇസ്സബെല്ല (മൂന്നര) യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഒരു മണിക്കൂറിലധികം സമയം വേണ്ടിടത്ത് വെറും 33 മിനുറ്റ് കൊണ്ട് കുഞ്ഞിനെ പരിയാരത്തെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ആത്മാര്‍ഥത കാട്ടി. കുഞ്ഞിനെ പരിയാരത്ത് നിന്നും കണ്ണൂര്‍ മിംസ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇരട്ട സഹോദരിയായ ഇബാനക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അയല്‍വാസിയുടെ ഇടിമിന്നലേറ്റ് മണ്ട കരിഞ്ഞുണങ്ങിയ തെങ്ങ് വീഴുകയായിരുന്നു. കുട്ടിയുടെ ദേഹത്താണ് തെങ്ങ് പൊട്ടിവീണത്
.ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയാണ് കുഞ്ഞിനെ ഉടന്‍ പൂടങ്കല്ല് താലൂക് ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും ട്രസ്റ്റിന്‍്റെ ആംബുലന്‍സില്‍ ഉടന്‍ പരിയാരത്തെത്തിക്കുകയായിരുന്നു. കുഞ്ഞിന്‍്റെ മാതാവ് അനിറ്റയുടെ കൊട്ടോടിയിലെ തറവാട് വീട്ടിലേക്ക് എത്തിയതായിരുന്നു ദമ്ബതികള്‍. അപകടം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബാണ് ഇവര്‍ പയ്യാവൂരിലെ ഭര്‍ത്താവിന്‍്റെ വീട്ടില്‍ നിന്നും ചുള്ളിക്കരയിലെ വീട്ടിലെത്തിയത്
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് നെടുകെ പിളരുകയും ഒരു ഭാഗം, കളിച്ച് കൊണ്ടിരുന്ന കുഞ്ഞിന്‍്റെ തലയില്‍ വീഴുകയുമായിരുന്നു. കൂടെ കളിക്കുകയായിരുന്ന ഇബാന പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുഞ്ഞിന്‍്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇസബല്ലയ്ക്ക് വേണ്ടി നാട് ഒന്നടങ്കം പ്രാര്‍ഥനയിലാണ്. ദമ്ബതികള്‍ ഇറ്റലിയിലായിരുന്നുവെങ്കിലും കുട്ടികള്‍ നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. ബന്ധു മരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഒരാഴ്ച മുമ്ബ് നാട്ടില്‍ വന്നത്.
