ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ്, 5 പേർക്ക് പരിക്ക്



തൃശ്ശൂർ കുന്നംകുളം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ കുമാർ (29), രാഘവേന്തർ (24), അശ്വനാഥ് (21), ശേഖർ (22), സുദർശൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കുമാറിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ, കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ കടവല്ലൂർ റോയൽ പ്ലാസ ഓഡിറേറാറിയത്തിനു സമീപത്താണ് അപകടമുണ്ടായത്. കർണ്ണാടകയിൽ നിന്ന് ശബരിമലക്ക് പോയിരുന്ന ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ ഒരു വശം പൂർണ്ണമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post