മൂന്നാറിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് പതിച്ച് വിനോദസഞ്ചാരി മരണപ്പെട്ടു



കുമളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം മൂന്നാറിൽ എല്ലപ്പെട്ടിയിലുണ്ടായ അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. കുമളി സ്വദേശി കുറ്റിവേലിൽ ഷാജിയാണ് മരണപ്പെട്ടത്.

 കുമളി ഗ്രാമപഞ്ചായത്ത് അംഗമായ നോളി ജോസഫിന്റെ സഹോദരങ്ങളായ കുറ്റിവേലിയിൽ ഷാജി, ബേബി, ബേബിയുടെ മകൻ മറ്റൊരു സഹോദര പുത്രൻ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതു. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായതു . ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിന് സൈഡ് നൽകുമ്പോൾ കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്ന് പ്രാഥമിക നിഗമനം. അപകടം ഉണ്ടായി ഒന്നര മണിക്കൂറിനു ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്

 

Post a Comment

Previous Post Next Post