കാഞ്ഞങ്ങാട് മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു




കാസർകോട്  കാഞ്ഞങ്ങാട്:  മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. വെള്ളിക്കോത്ത് പള്ളത്തുങ്കാലിലെ അശോകന്‍ (52) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. 15 മീറ്ററോളം താഴ്ചയും നാലുമീറ്ററോളം വെളളവുമുണ്ടായിരുന്ന കിണറ്റിലാണ് അശോകന്‍ വീണത്.


വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തശേഷം ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ സതീഷ്, പി രാധാകൃഷ്ണന്‍, സേനാംഗങ്ങളായ ഇടി മുകേഷ്, ഇ ഷിജു, എസ് ശരത്ത് ലാല്‍, എച്ച്‌ നിഖില്‍, പി വരുണ്‍രാജ്, പിആര്‍ അനന്ദു, ഹോംഗാര്‍ഡുമാരായ പി നാരായണന്‍, പി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post