നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച്‌ യാത്രക്കാരന് ദാരുണാന്ത്യം



കാസർകോട്   പെരിയ നടുറോഡില് നിര്ത്തിയിട്ട ടാങ്കര് ലോറിയില് ബൈക്കിടിച്ച്‌ യാത്രക്കാരന് മരിച്ചു. പെരിയ ബസാര് അടുക്കത്തില് കരിഞ്ചാല് റോഡിന് സമീപം പെരിയ ആയംകടവ് റോഡിലാണ് അപകടം .

ആയംപാറ തോട്ടോട്ടെ അനൂപാണ് ( 32)മരിച്ചത്. പെരിയ ആയംകടവ് റോഡിന്റെ പ്രവൃത്തി നടത്തുന്ന കരാറുകാരായ ബേര്ക്ക കണ്സ്ട്രക്ഷന്സിന്റ ഉടമസ്ഥതയിലുള്ള കെ എല് 13 പി 0902 നമ്ബര് ലോറിയാണ് അപകടകരമാം വിധം മെയിന് റോഡില് നിര്ത്തിയിട്ടത്.


ഭാര്യ വീണയും മൂന്നര വയസുള്ള അന്വിത്തും നാലുമാസം മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം. സഹോദരങ്ങള്: അഭിലാഷ്, അശ്വതി.

Post a Comment

Previous Post Next Post