പാലക്കാട് ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം ബൈക്കും വളയംകുളം എം.വി.എം.സ്കൂളിന്റെ സ്കൂൾ വണ്ടിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് സാരമായ പരിക്കുകൾ പറ്റി.
അമിത വേഗതയിൽ ചാലിശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂൾ വണ്ടി ചാലിശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.